Home Podcasts Crime Beat
Crime Beat

Crime Beat

Manorama Online 86 Episodes Oct 12, 2026

മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ്, ക്രൈം കഥകൾ കേൾക്കാം. കുറ്റകൃത്യങ്ങളുടെ ലോകത്തെ ആകർഷകമായ കഥകൾ ഇതിൽ അവതരിപ്പിക്കുന്നു. ഓരോ എപ്പിസോഡും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം കേൾവിക്കാർക്കായി ഒരുക്കിയിരിക്കുന്നു.

Episodes

അമ്മ കുറ്റം ഏറ്റെന്ന് കുടുംബം, നിയമത്തിന് വേണ്ടത് തെളിവ് | Palakakd Kozhinjambara Children Murder | Crime Beat | Kerala Crime
അമ്മ കുറ്റം ഏറ്റെന്ന് കുടുംബം, നിയമത്തിന് വേണ്ടത് തെളിവ് | Palakakd Kozhinjambara Children Murder | Crime Beat | Kerala Crime Oct 12, 2026 348 പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. രണ്ടു കുട്ടികളെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നു. പക്ഷേ, അതൊരു സാധാരണ മുങ്ങിമരണമാണെന്ന് വിശ്വസിക്കുക പ്രയാസം. ഏറെ ദുരൂഹത ഉയർത്തിയ പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ രണ്ടു കുട്ടികളുടെ അസ്വാഭ
ബുറാഡിയിൽ 11 പേർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇപ്പോൾ ആരാണ്? Burari Mystery | Crime Beat | Podcast
ബുറാഡിയിൽ 11 പേർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇപ്പോൾ ആരാണ്? Burari Mystery | Crime Beat | Podcast Oct 6, 2026 401 2018 ജൂലൈ 1 , വടക്കു കിഴക്കൻ ഡല്‍ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. തലസ്ഥാനത്തെയും രാജ്യത്തെ ആകെത്തന്നെയും‌ ഞെട്ടിച്ച ആ സംഭവമായിരുന്നു ബുറാഡിയിലെ കൂട്ട ആത്മഹത്യ. 11 പേർ ദുരൂഹമായി മരിച്ച ആ വീടിന് പിന്നീട് എന്ത
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിട്ടും തീരാത്തപക, തോലന്നൂർ ഇരട്ടക്കൊലപാതകേസിൽ നടന്നത് | Crime Beat | Crime Podcast | Tholannoor Murder Case | Twin Murder
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിട്ടും തീരാത്തപക, തോലന്നൂർ ഇരട്ടക്കൊലപാതകേസിൽ നടന്നത് | Crime Beat | Crime Podcast | Tholannoor Murder Case | Twin Murder Sep 27, 2026 905 2017ൽ നടന്ന തോലനൂർ ഇരട്ടക്കൊലപാതകക്കേസിനെ കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി Today’s Crime Beat Podcast delves into the Tholanur double murder case that took place in 2017. I’m Seena Antony, joining you with the details of the case. Voice Artists: Lakshmi Parvathy, Mohammed Aslam, Manu Pramad, Midhilaj Rasheed, Jisha Balan  See omnystudio.
സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത വിട്ടൊഴിയാതെ നിഥാരി കൂട്ടക്കൊലപാതക കേസ് | Nithar Murder | Crime Beat
സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത വിട്ടൊഴിയാതെ നിഥാരി കൂട്ടക്കൊലപാതക കേസ് | Nithar Murder | Crime Beat Sep 19, 2026 349 കുപ്രസിദ്ധമായ നിഥാരി കേസിൽ മുഖ്യപ്രതിയായിരുന്ന സുരേന്ദർ കോലിയെ ഹരിദ്വാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി അയാളെ കുറ്റവിമുക്തനാക്കിയത്. നിഥാരി കേസിൽ നിന്നു കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം അയാൾ എവിടെയായിരുന്നു? വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Surendra Koli, the prime accused in the infamous Nithari case, was found dead in Haridwar after being acq
1000 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോടികൾ സ്വീകരിച്ചത് വ്യാജ കരാറിന്റെ മറവിൽ | VPVV Fraud | Crime Beat
1000 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോടികൾ സ്വീകരിച്ചത് വ്യാജ കരാറിന്റെ മറവിൽ | VPVV Fraud | Crime Beat Sep 9, 2026 950 എന്താണ് വിപിവിവി നിക്ഷേപ തട്ടിപ്പ്? എങ്ങനെയാണ് ഈ മൂന്നു മലയാളികൾ ഇത്ര വലിയ തട്ടിപ്പ് നടത്തിയത്? ഈ തട്ടിപ്പിന്റെ വാർത്ത പുറംലോകത്തെത്തിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. What is the VPVV investment scam, and how did three Malayalis pull off such a massive financial fraud? Malayalam Manorama Special Correspondent Jijo John Puthenpurayil r
കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online | Kerala Crime | Crime Podcast
കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online | Kerala Crime | Crime Podcast Aug 21, 2026 746 ബാലരമാപുരമത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട വീടു തന്നെ അസുരക്ഷിത ഇടമാകുമ്പോൾ ആർക്കാണ് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം? സ്വന്തം അമ്മയും അമ്മാവനും പ്രതി ചേർക്കപ്പെട്ട ബാലരാമപുരം ദേവേന്ദു കൊലപാതകക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം സീന ആന്റണി.   The Ba
ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ് മകൻ; പന്തളത്ത് സംഭവിച്ചത് | Crime Beat | Pandalam Twin Murder | Kerala Crime
ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ് മകൻ; പന്തളത്ത് സംഭവിച്ചത് | Crime Beat | Pandalam Twin Murder | Kerala Crime Aug 1, 2026 822 മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ സൂക്ഷിക്കുക, അതേ വീട്ടിൽ ഒരു ദിവസം തനിച്ചു താമസിക്കുക, പിറ്റേന്ന് മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കൊണ്ടുപോയി കിണറ്റിൽ തള്ളുക, ഈ കൊടും കുറ്റകൃത്യം ഒളിപ്പിക്കുക, പന്ത്രണ്ടാം ദിവസം മാത്രം പുറത്തറിയിക്കുക – മാത്യൂസ് ജോൺ എന്ന മജോ തനിച്ചു ചെയ്ത കാര്യങ്ങൾ പൊലീസിനെ പോലും അദ്ഭുതപ്പെടുത്തി. പക്ഷേ, കോടതിയിലെത്തിയപ്പോൾ കൊലപാതകക്കുറ്റം സംശയലേശമന്യേ ത
ചെന്താമരയ്ക്ക് വധശിക്ഷ, ഭീതിയൊഴിയാതെ നാട് | Crime Beat Podcast | Twin Murder Case | Chenthamara Case | Crime Podcast
ചെന്താമരയ്ക്ക് വധശിക്ഷ, ഭീതിയൊഴിയാതെ നാട് | Crime Beat Podcast | Twin Murder Case | Chenthamara Case | Crime Podcast Jul 25, 2026 1011 നിയമവ്യവസ്ഥയുടെ പഴുതുകൾ പ്രയോജനപ്പെടുത്തി ചെന്താമര ഇനിയും പുറത്തിറങ്ങുമോ എന്ന ഭയത്തിലാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കേസിൽ സാക്ഷി പറഞ്ഞവരും. ഒരു തരത്തിൽ ഈ ഭയം തന്നെ ആകണം ചെന്താമരയുടെ ലഹരി. അതിനെ നേരിടാൻ നിയമവ്യവസ്ഥയുടെ ഈ ചട്ടക്കൂടുകൾ മതിയാകുമോ? അവശേഷിക്കുന്ന ഈ ചോദ്യങ്ങൾ തന്നെയാണ് ചെന്താമര കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നതും. പാലക്കാട് നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്ത ചെന്ത
ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat
ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat Jul 11, 2026 847 കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അതിനിടെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് ഇടയിൽ തന്നെ വളഞ്ഞ മാധ്യമസംഘത്തിനു നേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച സിയയുടെ ശരീരഭാഷയും മനോഭാവവും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഹണിമൂൺ മർഡർ കേസിൽ ജാമ്യം നേട
അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast
അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast Jul 4, 2026 450 ദേശീയ ശ്രദ്ധ നേടിയ ഇന്ദോറിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശി ഷില്ലോങ്ങിലെ ഒരു വാർത്താചാനലിന്റെ ക്യാമറയ്ക്ക് മുൻപിലെത്തി സംസാരിച്ചു. മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കേസിനെക്കുറിച്ച് സോനം സംസാരിച്ചത്. 2026 ഏപ്രിൽ 27ന് ഷില്ലോങ്ങിലെ വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഭർത്താവ് രാജാ രഘുവംശിയെ ഹണിമൂൺ യാത്രയ്ക്കിടെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത
13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime
13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime Jun 15, 2026 451 കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ വെട്ടിക്കൊന്നത് അലുവ അതുൽ എന്നു വിളിക്കപ്പെടുന്ന അതുൽ– വയസ്സ് 30. ഈ കൊലപാതകം നടന്ന് ഒരു വർഷങ്ങൾക്കിപ്പുറം അതുലും കൊല്ലപ്പെട്ടു. എന്താണ് ഈ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കു കാരണം? ജിം സന്തോഷും അലുവാ അതുലും ഉൾപ്പെടുന്ന സംഘങ്ങൾ
അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ് | Kannur Kotta Rape Case | Crime Beat
അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ് | Kannur Kotta Rape Case | Crime Beat Jun 6, 2026 1832 1993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട കാണാൻ ഭർത്താവൊന്നിച്ചു വന്ന യുവതിയെ ചിലർ ബലാൽസംഗം ചെയ്തുവെന്നായിരുന്നു ആ വാർത്ത. ഭർത്താവ് ഉൾപ്പടെ എട്ടു പേർ ചേർന്നായിരുന്നു ആ പെൺകുട്ടിയെ കണ്ണൂർ കോട്ടയിൽ വച്ച് ബലാൽസംഗം ചെയ്തത്. ലൈംഗികതോഴിലാളി

Recommended