Home Podcasts Truecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

Truecopythink 1063 Episodes Oct 13, 2026

Truecopy THINK is a daily updated digital platform for quality, in-depth journalism. It hosts multimedia content including long reads, podcasts, analyses, interviews, talks, and documentaries on subjects ranging from politics and culture to science and literature. The podcast is in Malayalam, catering to the Malayali diaspora.

Episodes

‘മന്ത്രിക്കെതിരെ പരാതി കൊടുത്തശേഷവും ഞാൻ ഇരയായിരുന്നില്ല, നളിനി നെറ്റോ തന്നെയായിരുന്നു…
‘മന്ത്രിക്കെതിരെ പരാതി കൊടുത്തശേഷവും ഞാൻ ഇരയായിരുന്നില്ല, നളിനി നെറ്റോ തന്നെയായിരുന്നു… Oct 13, 2026 00:30:44 ഗതാഗത സെക്രട്ടറിയായിരിക്കു​മ്പോൾ അന്നത്തെ ഗതാഗതമന്ത്രിയിൽനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിനെ സ്ത്രീയെന്ന നിലയ്ക്ക് നേരിട്ടതിനെക്കുറിച്ചുമാണ് നളിനി നെറ്റോ സംസാരിക്കുന്നത്. പ്രത്യാഘാതം എന്തായിരിക്കും എന്നാലോചിക്കാതെയാണ് മന്ത്രിക്കെതിരെ പരാതി എഴുതിക്കൊടുത്തതെന്നും എന്നാൽ അതിനുശേഷം സമൂഹത്തിൽനിന്നുണ്ടായ സമീപനം പൊസീറ്റീവായിരുന്നു എന്ന് പറയാൻ കഴിയില്ലെന്നും സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം
ഇന്ത്യൻ രാഷ്ട്രീയം വഴിതിരിയുന്നു
ഇന്ത്യൻ രാഷ്ട്രീയം വഴിതിരിയുന്നു Oct 12, 2026 00:08:24 ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥയ്ക്കും അതിന്റെ ദല്ലാളന്മാർക്കും എതിരെ ലോക ജനത വിവിധ രീതികളിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ ഭാഗമാണ് ഇന്ന് ഇന്ത്യയിലും ഉയർന്നുവന്നിരിക്കുന്ന ഈ സമരങ്ങളെന്ന് ബി. രാജീവൻ.
ഇതാ, പുതിയ രാഷ്ട്രീയ സമരമുന്നണി
ഇതാ, പുതിയ രാഷ്ട്രീയ സമരമുന്നണി Oct 11, 2026 00:08:03 അരികുവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ സംഘടനകളും പൗരസമൂഹപ്രവർത്തകരും പ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രവർത്തകരും ഒക്കെ കൂടിച്ചേർന്ന് വിസ്തൃതമാകേണ്ട ഒരു പ്രതിപക്ഷ സമരമുന്നണിയെക്കുറിച്ച് എഴുതുന്നു, സി.പി.ഐ-എം ജനറൽ സെക്രട്ടറി എം.എ. ബേബി.
മെസ്സി വിട്ടെന്ന് കരുതി റൊണാൾഡോ വിടണമെന്നുണ്ടോ?
മെസ്സി വിട്ടെന്ന് കരുതി റൊണാൾഡോ വിടണമെന്നുണ്ടോ? Oct 10, 2026 00:13:40 മെസ്സി തുടരണം. റൊണാൾഡോ തുടരരുത്. ഫുട്ബോൾ ആരാധകർ വീണ്ടും ചേരിതിരിഞ്ഞ് വാദങ്ങൾ തൊടുക്കുമ്പോൾ റൊണാൾഡോയുടെ സെൽഫിഷ്നസ് എന്ന വാദം എത്ര മാത്രം ശരിയാണ്? എന്തുകൊണ്ട് ഇന്ത്യൻ ഫുട്ബോളിന് ISL കൊണ്ട് ഗുണപരമായ ഒരു പ്രയോഗവും നൽകാൻ കഴിയാത്തത്? ഭുവനേശ്വർ കുമാർ തിരിച്ചു വരികയും ഷമി കാത്തിരിപ്പ് തുടരുകയും ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് സംഭവിക്കുന്നത്?
കാലുകൊണ്ട് പണം തട്ടിക്കളിക്കുകയാണോ ഫുട്ബോൾ?
കാലുകൊണ്ട് പണം തട്ടിക്കളിക്കുകയാണോ ഫുട്ബോൾ? Oct 9, 2026 00:21:54 കളിക്കാരാണോ പണമാണോ ഫുട്ബാൾ? കാണികളും ആരാധകരും ഭയത്തിലാണ്. ഡോ അമൽ സ്റ്റാൻലി മഞ്ചേരിയിൽ നിന്ന്ചോദിക്കുന്നു: ഫിനാൻഷ്യൽ ഫെയർ പ്ലേ യഥാർത്ഥത്തിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനാണോ, അതോ ചരിത്രമുള്ള വമ്പൻ ക്ലബ്ബുകൾക്ക് അവരുടെ സ്ഥാനം നിലനിർത്താൻ പരോക്ഷമായി സഹായിക്കുകയാണോ ചെയ്യുന്നത്? അജീഷ് പാലക്കാട് ചോദിക്കുന്നത് റയൽ മാഡ്രിഡിൽ കോച്ചായി മൊറിന്യോ വന്നിട്ടും കളിയിലും കളിക്കാരിലും വലിയ മാറ്റമൊന്നും കാണുന്നില്
ക്രിക്കറ്റിൽ ഇന്ത്യ ജയത്തോട് ജയം, പക്ഷേ കാര്യങ്ങൾ അത്രക്ക് ഗംഭീരമാണോ?
ക്രിക്കറ്റിൽ ഇന്ത്യ ജയത്തോട് ജയം, പക്ഷേ കാര്യങ്ങൾ അത്രക്ക് ഗംഭീരമാണോ? Oct 8, 2026 00:09:06 വനിതാ ടീമും, ഒന്നല്ല രണ്ട് പുരുഷ ടീമുകളും സ്വർണം വാരുന്നു. പരമ്പര നേടുന്നു. സർവ്വം ജയമയം. പക്ഷേ ചില ആശങ്കകളും ആപത്തുകളും മണക്കുന്നുണ്ടോ? പ്രത്യേകിച്ചും അടുത്ത വർഷത്തെ ലോകകപ്പിന് മുൻപ്? Think Sport-ൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
‘കാർബൺ ന്യൂട്രൽ കേരള’ത്തിലേക്ക് സർക്കാറിനൊരു പോളിസിയുണ്ടോ?
‘കാർബൺ ന്യൂട്രൽ കേരള’ത്തിലേക്ക് സർക്കാറിനൊരു പോളിസിയുണ്ടോ? Oct 7, 2026 00:11:30 'കാർബൺ ന്യൂട്രൽ കേരള- 2050 പാത്ത്‌വേ' റിപ്പോർട്ട് വായിക്കുമ്പോൾ, കേരളം വലിയ പാരിസ്ഥിതിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് തോന്നും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാൻ യഥാർത്ഥത്തിൽ എന്തുചെയ്യണം എന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു ധാരണയുമില്ല എന്നതാണ് യാഥാർത്ഥ്യം: ആദിൽ മുഹമ്മദ് സെയ്ദ് എഴുതിയ ലേഖനത്തിന്‍റെ പോഡ്കാസ്റ്റ് കേള്‍ക്കാം.
C-BESS : ഊർജ്ജ പ്രതിസന്ധിക്ക് കേരളത്തിൻ്റെ ബദൽ മാതൃക
C-BESS : ഊർജ്ജ പ്രതിസന്ധിക്ക് കേരളത്തിൻ്റെ ബദൽ മാതൃക Oct 6, 2026 01:23:28 സമൂഹ ഉടമസ്ഥതയിലുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനം (Community Battery Energy Storage System – C-BESS) എന്താണ് എന്നും എങ്ങനെയാണ് ഊർജ്ജ പ്രതിസന്ധിയെ നേരിടാനുള്ള ബദൽ മാർഗ്ഗമാവുന്നത് എന്നും വിശദമായും വിമർശനാത്മകമായും ചർച്ച ചെയ്യുന്നു.കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം. മൂന്നാം ഭാഗം.
KSEB-യുടെ സോളാർ പദ്ധതി അട്ടിമറിച്ചത് ആരാണ്?
KSEB-യുടെ സോളാർ പദ്ധതി അട്ടിമറിച്ചത് ആരാണ്? Oct 5, 2026 00:40:07 KSEB യുടെ സോളാർ പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? KSEB ഇപ്പോഴും വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടി നിലകൊള്ളുന്നത് എന്തു കൊണ്ടാണ്? കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം.
ഊർജ്ജ പ്രതിസന്ധി: പരിഹാരങ്ങളിലേക്ക് ഒരു തുറന്ന സംവാദം
ഊർജ്ജ പ്രതിസന്ധി: പരിഹാരങ്ങളിലേക്ക് ഒരു തുറന്ന സംവാദം Oct 4, 2026 00:58:39 കേരളം ഇപ്പോൾ നേരിടുന്ന വൈദ്യുതി നിയന്ത്രണത്തെ മുൻനിർത്തി, ഊർജ്ജ മേഖലയിലെ പ്രതിസന്ധിയെയും ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരമാർഗങ്ങളെയും കുറിച്ച് സമഗ്ര സംവാദം. സോളാർ അടക്കമുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾ, ഭരണകൂടങ്ങളുടെ നയരാഹിത്യം, KSEB-യിലേതടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു.EDITORS ASSEMBLY: PART ONE: ഡോ. എം.ജി. സുരേഷ്കുമാർ, ഡോ. ശശി കെ. കോട്ടയിൽ, മനില സി.
നാർസിസിസം
നാർസിസിസം Oct 3, 2026 00:11:19 നാർസിസിസം എന്ന ആശയം വ്യക്തികളെയും ചികിത്സകരെയും എന്ത് തരത്തിലാണ് സഹായിക്കുന്നത്? മനസ്സിൻ്റെ മനോജ് ഡോക്‌ടർ - പരമ്പര തുടരുന്നു.
ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി
ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി Oct 2, 2026 00:13:27 രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു. ഇന്ന് ഗാന്ധി ജയന്തി.

Recommended