Home Podcasts Manorama INDIA FILE
Manorama INDIA FILE

Manorama INDIA FILE

Manorama Online 100 episodes 18 Nov 2026

Manorama India File offers a concise overview of Indian politics, examining key political events and trends. The podcast provides listeners with a clear perspective on the country's political landscape. Produced by Manorama Online, a prominent Malayalam media organization, it keeps audiences informed on political affairs.

Episodes

പവാറിനു വേണ്ടാത്ത പശ | India File Podcast | NCP | BJP
പവാറിനു വേണ്ടാത്ത പശ | India File Podcast | NCP | BJP 18 Nov 2026 7:47 ഒരിക്കൽ ശിവസേനയെയും എൻസിപിയെയും പിളർത്താൻ ബിജെപിക്കു സാധിച്ചു. പക്ഷേ, അതേ ബിജെപിതന്നെ ഇപ്പോൾ എൻസിപികളെ ലയിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്താകും കാരണം? മോദിയുടെയും അമിത് ഷായുടെയും ഇടപെടലുണ്ടായിട്ടുപോലും ബിജെപി നീക്കത്തിനു കൈകൊടുക്കാൻ ശരദ് പവാർ തയാറാകാത്തത് എന്തുകൊണ്ടാകും? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.See omnystudio.com/listener for
വോട്ടർക്ക് മുന്നിൽ പുതിയ നമ്പർ | India file Podcast | Manorama Online Podcast
വോട്ടർക്ക് മുന്നിൽ പുതിയ നമ്പർ | India file Podcast | Manorama Online Podcast 11 Nov 2026 7:26 വോട്ടർ, വോട്ടർ പട്ടിക എന്നിവയെക്കുറിച്ചെല്ലാം ഏറ്റവും ശ്രദ്ധയോടെ സംസാരിക്കേണ്ട സമയമാണിത്. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ ഒരു കേന്ദ്രമന്ത്രി പറയുന്നു, വോട്ടർ പട്ടിക നോക്കിയാവും ഇനി കേന്ദ്ര ആനുകൂല്യങ്ങൾ നല്‍കുകയെന്ന്. ആധാർ പദ്ധതി ആകെ കുഴപ്പം പിടിച്ചതായിപ്പോയെന്നും ഇനിയത് നോക്കില്ലെന്നുമുള്ള മന്ത്രിയുടെ വാക്കുകളെ അബദ്ധമായി കാണാനാകില്ലെന്നു പറയുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് &
ജഡ്‌ജിയുടെ സാക്ഷിമൊഴി | India file Podcast | Manorama Online Podcast
ജഡ്‌ജിയുടെ സാക്ഷിമൊഴി | India file Podcast | Manorama Online Podcast 4 Nov 2026 6:18 സുപ്രീം കോടതിയിലെ വളരെ അപൂർവം ജഡ്ജിമാർ മാത്രമേ ആത്മകഥ എഴുതുകയോ ഓർമകൾ രേഖപ്പെടുത്തുകയോ ചെയ്തിട്ടുള്ളൂ. അക്കൂട്ടത്തിലേക്കു പുതുതായി വന്നിട്ടുള്ളത് ജസ്റ്റിസ് സഞ്ജയ് കിഷൻ കോളിന്റെ പുസ്തകമാണ്– ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’. അതായത്, ‘ഭയമോ പക്ഷപാതമോ ഇല്ലാതെ’. ഭയവും പക്ഷപാതവും ഇല്ലാത്തത് എന്നു തന്റെ ജീവിതത്തെ വിശേഷിപ്പിക്കാൻ ഒരു ജഡ്ജിക്ക് തോന്നുന്നെങ്കിൽ അതിനു ചില കാരണങ്ങളും സാഹച
നിലാവത്ത് രണ്ട് കോഴി | India file Podcast | Manorama Online Podcast
നിലാവത്ത് രണ്ട് കോഴി | India file Podcast | Manorama Online Podcast 23 Oct 2026 6:35 മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ത്യാ മുന്നണി സമരം നടത്തുകയും അദ്ദേഹത്തെ സംരക്ഷിക്കാൻ ബിജെപി സഖ്യം കവചമൊരുക്കുകയും ചെയ്യുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് രണ്ടു പാർട്ടികൾ; ഡിഎംകെയും ആം ആദ്മിയും. സമരം എങ്ങോട്ടു പോകും എന്ന ആശയക്കുഴപ്പം തുടരുന്നതിനിടെ ഈ രണ്ട് പ്രധാന പാര്‍ട്ടികളുടെ നിസ്സഹകരണത്തിനു പിന്നിൽ എന്താകും? കോൺഗ്രസ് വിരുദ്ധത മാത്രമാണോ കാരണം? സമരവ
രാഷ്ട്രപതിക്ക് എന്തു ചെയ്യാനാകും? | India file Podcast | Manorama Online Podcast
രാഷ്ട്രപതിക്ക് എന്തു ചെയ്യാനാകും? | India file Podcast | Manorama Online Podcast 17 Oct 2026 7:29 ഗ്യാനേഷ് വിഷയത്തിൽ എന്തെങ്കിലും ചെയ്യൂ എന്നാണ് രാഷ്ട്രപതിയോട് പ്രതിപക്ഷം പറയുന്നത്. ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നവർക്കും, അതെല്ലാം കേൾക്കുന്ന രാഷ്ട്രപതിക്കും അറിയാം. പക്ഷേ ഒരു ചെറു ധാർമിക സമ്മർദമെങ്കിലും രാഷ്ട്രപതിയിൽ നിന്നുണ്ടാവേണ്ടേ? ഒരു ആശ്വാസവാക്കെങ്കിലും. യഥാർഥത്തിൽ പ്രതിപക്ഷത്തിന്റെ പരാതിയിൽ രാഷ്ട്രപതിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? രാഷ്ട്രപതി പറഞ്ഞാൽ അതെല്ലാം രാജ്യം ഭരിക്കുന്നവർ മുഖവ
സോഷ്യലിസ്റ്റ് ബിസിനസ് | India file Podcast | Manorama Online Podcast
സോഷ്യലിസ്റ്റ് ബിസിനസ് | India file Podcast | Manorama Online Podcast 8 Oct 2026 7:12 റിലയൻസ് ഗ്രൂപ്പിലെ പ്രമുഖൻ. ബിജെപിയുടെ പിന്തുണയ്ക്ക് തികച്ചും യോഗ്യൻ. എന്നിട്ടും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എന്തുകൊണ്ടാണ് ധൻരാജ് നത്വാനിക്ക് രാജ്യസഭാ ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്? എന്തുകൊണ്ടാണ് ബിസിനസ് സമൂഹം അതിന് പൂർണ പിന്തുണ നൽകുന്നത്? ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിസിനസുകാർ ഇടപെട്ട ചരിത്രത്തെക്കൂടി ഓർമിപ്പിക്കുന്നതാണ് എസ്‌പിയുടെ ഈ നീക്കം. ആ ചരിത്രത്തെ മുൻനിർത്തി, ധൻരാജ്– അ
കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast
കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast 30 Sep 2026 6:54 സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജ
കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast
കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast 23 Sep 2026 6:52 ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ
യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast
യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast 19 Sep 2026 6:56 ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവു
ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast
ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast 9 Sep 2026 6:56 സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.Sonia Gandhi's memoir highlights the trend of political aut
ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast
ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast 2 Sep 2026 6:37 ‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്‌കറും ഭരണഘടനയും നെഹ്റുവും ആർഎസ്‌എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും
മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast
മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast 19 Aug 2026 7:13 പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ സമ്മേളനം നഷ്ടങ്ങൾ സമ്മാനിച്ചതെങ്ങനെയാണ്? പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമായിരുന്നോ? മഴക്കാല സമ്മേളനം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ

Recommended